ഘടക സ്ഥാപനങ്ങളുടെ വിവരങ്ങള്‍
കങ്ങഴ കൃഷിഭവന്
കങ്ങഴ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കർഷകർക്ക് ആധുനിക കാർഷിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിരീതികളും സംബന്ധിച്ച അറിവുകൾ ലഭ്യമാക്കുന്നതിനായി കങ്ങഴ ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത് കങ്ങഴ കൃഷി ഭവന് പ്രവർത്തിച്ചുവരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികൾ, ജനകീയാസൂത്രണ പദ്ധതികൾ, സബ്സിഡികൾ, പരിശീലന പരിപാടികൾ എന്നിവ കർഷകരിലേക്ക് എത്തിക്കുന്നതിൽ കൃഷിഭവൻ പ്രധാന പങ്കുവഹിക്കുന്നു. കർഷകരുടെ ഉൽപ്പാദനക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിനും സുസ്ഥിര കാർഷിക വികസനം ഉറപ്പാക്കുന്നതിനുമായി വിവിധ സേവനങ്ങളും മാർഗനിർദേശങ്ങളും ഇവിടെ ലഭ്യമാക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- കൃഷി സഹായങ്ങൾ & സബ്സിഡി
- കർഷക ക്ഷേമ പദ്ധതികൾ
- കൃഷി വികസന പദ്ധതികൾ
- കർഷക രജിസ്ട്രേഷൻ
- കര്‍ഷക പെന്ഷന്
⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ വൈകുന്നേരം 05 വരെ
📍 വിലാസം : കൃഷിഭവന് , കങ്ങഴ പി ഒ 686541
☎ ഫോണ്‍ : 9496760273
📌 ഗുഗിള്‍ മാപ്പില്‍ കാണുക
✉ ഇമെയില്‍ : kangazhakrishibhavan@gmail.com
ഗവ.ആയുര്‍വ്വേദ ആശുപത്രി
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുര്‍വ്വേദ ആശുപത്രി കങ്ങഴ പാണ്ടിയാംകുഴിയില് പ്രവർത്തിക്കുന്നു. ആശുപത്രിയിൽ ഒരു ഡോക്ടറും ഫാർമസിസ്റ്റും മറ്റു ജീവനക്കാരും ഉള്‍പ്പെടെ 04 പേര് ജീവനക്കാരായി സേവനമനുഷ്ടിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്‍
- പാലിയേറ്റീവ് ഹോം കെയര്‍
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ
📍 വിലാസം : ഗവ.ആയുർവ്വേദ ആശുപത്രി, കങ്ങഴ പി.ഒ., കോട്ടയം 686 541
☎ ഫോണ്‍ : 9400454831
📌 ഗൂഗിള്‍ മാപ്പില്‍ കാണുക
✉ ഇമെയില്‍ : govtayurveda@gmail.com
ഇടയരിക്കപ്പുഴ ഫാമിലി ഹെല്‍ത്ത് സെന്റര്‍
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അലോപതി ഫാമിലി ഹെല്‍ത്ത് സെന്റര്‍, ഇടയരിക്കപ്പുഴ കവലയ്ക്ക് സമീപം സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
മെഡിക്കൽ ക്യാമ്പ്
ആരോഗ്യ ബോധവൽക്കരണ ക്ലാസ്
വിവിധ സർട്ടിഫിക്കറ്റുകള്‍
പാലിയേറ്റീവ് ഹോം കെയര്‍
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ
📍 വിലാസം : ഇടയരിക്കപ്പുഴ പി ഒ, കോട്ടയം 686541
☎ ഫോണ്‍ :9447229058
✉ ഇമെയില്‍ :chcepuzha@gmail.com
സംയോജിത ശിശു വികസന ഓഫീസ്
ICDS ശിശു–മാതൃ ക്ഷേമവും കുട്ടികളുടെ സമഗ്ര വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ പദ്ധതിയാണ്. ഈ പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി പഞ്ചായത്തിൽ 21 അങ്കണവാടികൾ പ്രവർത്തിക്കുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ, 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ എന്നിവരാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.
ലഭിക്കുന്ന സേവനങ്ങൾ
- അനുപൂരക പോഷകാഹാരം
- രോഗപ്രതിരോധ കുത്തിവയ്പ്പ്
- ആരോഗ്യ പരിശോധന
- സ്കൂള്‍ പൂര്‍വ്വ അനൗപചാരിക വിദ്യാഭ്യാസം
- ആരോഗ്യ പോഷണ വിദ്യാഭ്യാസം
⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ വൈകുന്നേരം 05 വരെ
📍 വിലാസം : ഐ സി ഡി എസ് ഓഫീസ്, കങ്ങഴ ഗ്രാമപഞ്ചായത്ത് , കങ്ങഴ പി ഒ, കോട്ടയം
☎ ഫോണ്‍ : 9526900486
📌 ഗുഗിള്‍ മാപ്പില്‍ കാണുക
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്
ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നു. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിര്‍വ്വഹിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- 🏠 ഭവന പദ്ധതികൾ (ലൈഫ്, PMAY)
- 💼 സ്വയംതൊഴിൽ & ഗ്രാമവികസന പദ്ധതികൾ
- 👷 തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ
- ♻️ ശുചിത്വം, മാലിന്യ സംസ്കരണം & ആരോഗ്യബോധവൽക്കരണം
- 👩👩👧👦 കുടുംബശ്രീ & വനിതാ ശാക്തീകരണ സഹായങ്ങൾ
- 🧓 സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം
- 📄 സർട്ടിഫിക്കറ്റ് & റിപ്പോർട്ട് തയ്യാറാക്കൽ സഹായം
- 📊 സർവേകളും ഡാറ്റാ ശേഖരണ പ്രവർത്തനങ്ങളും
- 📝 ബി.പി.എൽ. അർഹത പരിശോധന
⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ
📍 വിലാസം : വി ഇ ഒ ഓഫീസ്, കങ്ങഴ ഗ്രാമപഞ്ചായത്ത്, കങ്ങഴ പി ഒ – 68541
☎ ഫോണ്‍ : 9496161233 , 9567259402
📌 ഗുഗിള്‍ മാപ്പില്‍ കാണുക
✉ ഇമെയില്‍ : veokangazha@gmail.com
ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ്
ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ് ഗ്രാമീണ ക്ഷീരവികസനത്തിനും പാലുത്പാദന വർധനവിനും സഹായിക്കുന്ന പ്രധാന സ്ഥാപനമാണ്. കർഷകരെയും ക്ഷീരകർഷകരെയും ശാസ്ത്രീയ ഡയറി ഫാമിംഗ് രീതികളിൽ പരിശീലിപ്പിക്കുകയും ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷ്യം.
ലഭിക്കുന്ന സേവനങ്ങൾ
- പരിശീലനം & ബോധവൽക്കരണം
- തീറ്റപുല്‍ കൃഷി പ്രോത്സാഹനം
- ക്ഷീര സഹകരണ സംഘങ്ങളിലെ പാല് ഗുണനിലവാരം മെച്ചപ്പെടുത്തല്‍
- ക്ഷീര കര്‍ഷക സഹായകേന്ദ്രം
⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ വൈകുന്നേരം 05 വരെ
☎ ഫോണ്‍ : 7025600574
✉ ഇമെയില്‍ : desuvazhoor@gmail.com