ഓഫീസ് ഉത്തരവുകള്‍
ഓഫീസ് ഉത്തരവുകള്‍
🏛️ ഓഫീസ് ഉത്തരവുകൾ
കങ്ങഴ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ ചുമതലകളും കർത്തവ്യങ്ങളും.
ക്രമം | തസ്തിക | ചുമതലകളും കർത്തവ്യങ്ങളും |
|---|---|---|
1 | 📄 സെക്രട്ടറി | പഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥൻ. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു. |
2 | 📁 അസിസ്റ്റന്റ് സെക്രട്ടറി | പഞ്ചായത്തിന്റെ ഭരണ-ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കുന്നു. കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവര്‍ത്തിക്കുന്നു. |
3 | 📄 ജൂനിയര്‍ സൂപ്രണ്ട് | പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. ഫയല്‍ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നു. |
4 | 💳 അക്കൗണ്ടന്റ് | പഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്നു. വരുമാന-ചെലവ് കണക്കുകള്‍ തയ്യാറാക്കി പരിപാലിക്കുന്നു. |
5 | 📋 സീനിയര്‍ ക്ലര്‍ക്ക് | ഓഫീസ് രേഖകളും ഭരണ നടപടികളും മേല്‍നോട്ടം വഹിക്കുന്നു. വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. |
6 | 📁 ക്ലര്‍ക്ക് | പഞ്ചായത്തിലെ ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്നു. നികുതി പിരിവ്, അപേക്ഷകള്‍, ഓഫീസ് രജിസ്റ്ററുകള്‍ എന്നിവ നിയന്ത്രിക്കുന്നു. |
7 | 🚗 ഡ്രൈവർ | ലോഗ് ബുക്ക് കൃത്യമായി എഴുതി യാത്ര ചെയ്ത ഉദ്യോഗസ്ഥന്റെ ഒപ്പ് വാങ്ങുക. വാഹനം സുരക്ഷിതമായി ഔദ്യോഗിക ഷെഡിൽ സൂക്ഷിക്കുക. ട്രാക്ടർ/റോളർ വാടകത്തുക യഥാസമയം പഞ്ചായത്തിൽ അടയ്ക്കുക. ഇൻഷുറൻസ് പുതുക്കൽ, ഇന്ധന ഉപയോഗ പരിശോധന (വർഷത്തിലൊരിക്കൽ) എന്നിവ ഉറപ്പാക്കുക. |
8 | 🧹 ഓഫീസ് അറ്റന്‍ഡന്റ് | പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കുന്നു. രേഖകള്‍ കൈമാറല്‍, ഓഫീസ് ക്രമീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നു. |
9 | 💻 ടെക്നിക്കൽ അസിസ്റ്റന്റ് | കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പരിപാലിക്കുക. ഇ-ഗവേണൻസ് പ്രവർത്തനങ്ങളിൽ ജീവനക്കാർക്കും ഭരണസമിതിക്കും ആവശ്യമായ സാങ്കേതിക സഹായം നൽകുക.
|
10 | 💻 പ്രൊജക്റ്റ് അസിസ്റ്റന്റ് | ഗ്രാമപഞ്ചായത്തുകളുടെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗം ഇ-ഗ്രാംസ്വരാജ് പോർട്ടൽ വഴി നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ സഹായിക്കുക. ഗ്രാമപഞ്ചായത്തിലെ നിർമ്മാണ പ്രവർത്തികളുടെ ജിയോ ടാഗിംഗ് നടത്തുക.
|
11 | 🧹 പാര്‍ട്ട് ടൈം സ്വീപ്പര്‍ | രാവിലെ ഹാജരായി ഏൽപ്പിക്കപ്പെട്ടിട്ടുള്ള ശുചീകരണ ജോലികൾ ചെയ്യുകയും രജിസ്റ്ററിൽ ഒപ്പുവെക്കുകയും ചെയ്യുക. മേശ, കസേര, അലമാരകൾ ദിവസവും പൊടിതട്ടി വൃത്തിയാക്കുക; തറ, ടോയ്ലറ്റുകൾ ആഴ്ചയിലൊരിക്കൽ കഴുകി വൃത്തിയാക്കുക. ശുചീകരണ ഉപകരണങ്ങളുടെ സുരക്ഷിതത്വത്തിന് കൂട്ടുത്തരവാദിത്തം ഉണ്ടായിരിക്കും. |
| 12 | ലൈബ്രേറിയന്‍ | കങ്ങഴ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ചുമതലകള്‍ വഹിക്കുന്നു |