ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽപ്പെട്ട ഗ്രാമമാണ് കങ്ങഴകോട്ടയം നഗരത്തിൽ നിന്നും കിഴക്ക് 26 കി.മീ. അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 31.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് വാഴൂർ പഞ്ചായത്ത്കിഴക്ക് വെള്ളാവൂർവാഴൂർ പഞ്ചായത്തുകൾപടിഞ്ഞാറ് നെടുംകുന്നം പഞ്ചായത്ത്തെക്ക് വെള്ളാവൂർആനിക്കാട് പഞ്ചായത്തുകൾ എന്നിവയാണ്. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിൽ വന്നത് 1953-ലാണ്. പുരാതനങ്ങളായ മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങളും വിവിധ ഭാഗങ്ങളിലായി അറുപതോളം ക്രൈസ്തവ ആരാധനാലയങ്ങളും ഒൻപത് മുസ്ളീം ആരാധനാലയങ്ങളും മറ്റു ചില ആരാധനാസ്ഥലങ്ങളും സ്ഥിതിചെയ്യുന്ന കങ്ങഴയിൽ എല്ലാ വിഭാഗം ജനങ്ങളും ഇടകലർന്ന് ജീവിക്കുന്ന ആവാസ സംസ്കാരമാണുള്ളത്.  അഭിജ്ഞാനശാകുന്തളംകണ്വമഹർഷിയുടെ ആശ്രമ സങ്കേതം എന്ന സങ്കല്പത്തിൽ കണ്വഴ എന്നനാമവും പിന്നീട് കങ്ങഴ എന്ന രൂപവും ഉണ്ടായി എന്ന് ഐതിഹ്യമുണ്ട്. കങ്ങഴയുടെ സാമൂഹ്യ സാംസ്കാരിക ചരിത്രം രണ്ടു പുരാതന ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. പഴക്കംകൊണ്ട് പ്രാധാന്യം പത്തനാട്ടുകാവ് എന്നറിയപ്പെടുന്ന ഭഗവതീക്ഷേത്രത്തിനാണെങ്കിലും പ്രതാപവും ദേശാധിപത്യവുംകൊണ്ട് ശിവക്ഷേത്രത്തിനാണ് മുഖ്യ സ്ഥാനം. നൂറ്റാണ്ടുകൾക്കു മുമ്പ് തെക്കുംകൂർ രാജാവ് സ്ഥാപിച്ചതാണ് ശിവക്ഷേത്രം. ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പിനായി വിട്ടുകൊടുത്തതാണ് കങ്ങഴ ഗ്രാമം.

ഒന്നര നൂറ്റാണ്ടിനു മുമ്പ് സ്ഥാപിച്ചതാണ് കങ്ങഴ പുതൂർപള്ളി എന്ന മുസ്ളീം പള്ളി. ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ ഇവിടെ ആരംഭിച്ചതും അക്കാലത്തുതന്നെയാണ്. ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച കാനംകോവൂർ പള്ളികൾക്ക് 140 വർഷത്തെ പഴക്കമുണ്ട്. കാനം-കോവൂർ സി.എം.എസ് പ്രൈമറി സ്കൂളുകളും പത്തനംതിട്ട ഗവൺമെന്റ് എൽ.പി. സ്കൂളുമാണ് നൂറ് വർഷത്തിലധികം പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. 1890-ലാണ് കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സ്ഥാപിച്ചത്.

ചങ്ങനാശ്ശേരി-മണിമലചങ്ങനാശ്ശേരി-വാഴൂർ എന്നീ റോഡുകളാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ. ഇവിടത്തെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലം കറുകച്ചാൽ ബസ് സ്റ്റാന്റാണ്. ചങ്ങനാശ്ശേരിയാണ് പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരിയും ഉൾനാടൻ തുറമുഖം കോട്ടയവുമാണ്. പഞ്ചായത്തിന്റെ പൊതുവിതരണരംഗത്ത് ഒരു മാവേലി സ്റ്റോറും ഒരു നീതി സ്റ്റോറും പ്രവർത്തിക്കുന്നു. ഹിന്ദു മുസ്ളിം ക്രൈസ്തവ ജനവിഭാഗങ്ങളിൽപെട്ട ആളുകൾ പഞ്ചായത്തിൽ ഒത്തൊരുമയോടെ ജീവിക്കുന്നു. ഇവരുടെ നിരവധി ആരാധനാലയങ്ങൾ ഇവിടെയുണ്ട്. പഞ്ചായത്തിലെ ചില പ്രധാന ആരാധനാലയങ്ങൾ കങ്ങഴ മഹാദേവ ക്ഷേത്രംപത്തനാട് ദേവീക്ഷേത്രംപുതുവാക്കുന്ന് ദേവീക്ഷേത്രംസെന്റ് മേരീസ് ചർച്ച്സെന്റ് ആന്റണീസ് ചർച്ച്സെന്റ് തോമസ് ചർച്ച്കങ്ങഴ മുസ്ളീം ജമാ അത്ത്,മുള്ളംകുഴി മുസ്ളീം ജമാ അത്ത് തുടങ്ങിയവയാണ്. വിവിധ ആരാധനാലയങ്ങളിലെ ഉത്സവംപെരുന്നാൾ തുടങ്ങിയ ആഘോഷങ്ങൾ നാനാ ജാതിവിഭാഗക്കാർ ഒന്നിച്ചാഘോഷിക്കുന്നു.പത്തനാട് ഗവൺമെന്റ് എൽ.പി സ്കൂൾ ആണ് പഞ്ചായത്തിലെ ഏക സർക്കാർ സ്കൂൾ, മുസ്ലിം ഹയർസെക്കൻഡറി സ്കൂൾലിറ്റിൽ ഫ്ളവർ വിദ്യാനികേതൻബഥനി. വിവേകാനന്ദ മന്ദിരംദേവസ്വം ബോർഡ് ഹൈസ്ക്കൂൾസി.എം.എസ്. ഹൈസ്കൂൾവേലപ്പൻ മെമ്മോറിയൽ യു.പി സ്കൂൾസി.എം.എസ്.യു.പി. സ്കൂൾസി.എം.എസ്.എൽ.പി.സ്കൂൾ എന്നീ സ്കൂളുകൾ എയ്ഡഡ്-അൺ എയ്ഡഡ് മേഖലകളിൽപെടുന്നവയാണ്. പഞ്ചായത്തിലെ പ്രധാന ആരോഗ്യകേന്ദ്രം ഇടയിരിക്കപ്പുഴ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാണ്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയുംപത്തനാട് എം.എസ്.എസിന്റെയും ആംബുലൻസ് സേവനവും ഇവിടെ ലഭ്യമാണ്. മൃഗചികിത്സയ്ക്കായി ഒരു വെറ്റിനറി ഡിസ്പെൻസറിയും കാനത്ത് പ്രവർത്തിക്കുന്നുണ്ട്. നിരവധി കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പത്തനാടാണ് വില്ലേജ് ഓഫീസുംകൃഷിഭവനുമുള്ളത്. കങ്ങഴയിലാണ് സബ്പോസ്റ്റോഫീസുംസ്ഥിതി ചെയ്യുന്നത്. മുണ്ടത്താനംഇടയിരിക്കപ്പുഴകാനം എന്നിവിടങ്ങളിൽ ബ്രാഞ്ച് പോസ്റ്റോഫീസുകളും ഉണ്ട്. എസ്.ബി.ഐയുടെ ഓരോ ശാഖകൾ മുണ്ടത്താനം, പത്തനാട്എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. കേരള ബാങ്ക്കങ്ങഴ സർവ്വീസ് സഹകരണ ബാങ്ക് എന്നിവയാണ് സഹകരണ ബാങ്കിംഗ് മേഖലയിലുള്ളത്. സൌത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരു ശാഖയും ഇവിടെ പ്രവർത്തിക്കുന്നു.