പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

മുഹമ്മദ് അല്‍സാഫ് എം എ

പ്രസിഡൻ്റ്

മറിയാമ്മ ലാജി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എല്‍സമ്മ കെ ജോണ്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീബാമോള്‍ എം എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് ഷിയാസ് എ എച്ച്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് റഖീബ് റ്റി എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ചങ്ങനാശ്ശേരി താലൂക്ക്, കോട്ടയം ജില്ല, കേരളം.വാര്‍ഡുകള്‍ : 16 ,  നിയമസഭാ മണ്ഡലം : കാഞ്ഞിരപ്പള്ളി , ലോകസഭാ മണ്ഡലം : പത്തനംതിട്ടവില്ലേജുകള്‍ : കങ്ങഴ, വാഴൂര്‍ ആകെ ജനസംഖ്യ (2011) : 20115വിസ്തീർണ്ണം : 31.19 ച.കി.മീപുരുഷന്‍മാര്‍ - 9726സ്ത്രീകള്‍- 10389

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കേരളത്തിലെ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന ചരിത്രപ്രസിദ്ധവും സാംസ്കാരിക സമ്പന്നവുമായ ഒരു ഗ്രാമമാണ് കങ്ങഴ. അഭിജ്ഞാനശാകുന്തളത്തിലെ കണ്വമഹർഷിയുടെ ആശ്രമ സങ്കേതവുമായി ബന്ധപ്പെട്ട 'കണ്വഴ' എന്ന പേരിൽ നിന്നാണ് കങ്ങഴ എന്ന നാമമുണ്ടായതെന്നാണ് ഐതിഹ്യം. നൂറ്റാണ്ടുകൾ പഴക്കമുള്ള കങ്ങഴ മഹാദേവ ക്ഷേത്രം, പത്തനാട്ടുകാവ് ഭഗവതീക്ഷേത്രം, പുതൂർപള്ളി, വിവിധ ക്രൈസ്തവ ദേവാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വികസിച്ച ഇവിടുത്തെ സാമൂഹിക വ്യവസ്ഥിതി, നൂറ്റാണ്ടുകളായി വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സൗഹാർദ്ദത്തിനും ഒത്തൊരുമയ്ക്കും ഉദാഹരണമാണ്. 1953-ൽ ആദ്യ ഭരണസമിതി നിലവിൽ വന്ന ഈ പഞ്ചായത്ത്, നൂറിലധികം വർഷം പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇടയിരിക്കപ്പുഴ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കൃഷിഭവൻ, വില്ലേജ് ഓഫീസ്, വിവിധ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവയാൽ അടിസ്ഥാന സൗകര്യങ്ങളിൽ മുൻപന്തിയിലാണ്. ചങ്ങനാശ്ശേരി-മണിമല, ചങ്ങനാശ്ശേരി-വാഴൂർ റോഡുകൾ...

കൂടുതൽ വായിക്കുക